Your Image Description Your Image Description

തിരുവനന്തപുരം: കഴക്കൂട്ടത്ത് 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും മൂന്നു പേര്‍ പിടിയില്‍. ബംഗളുരുവില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവുമായിട്ടാണ് മൂന്നു പേര്‍ പിടിയിലായത് . പൂജപ്പുര സ്വദേശി അര്‍ജ്ജുന്‍ (22), മേലാറന്നൂര്‍ സ്വദേശി വിമല്‍ രാജ് (22), ആര്യനാട് സ്വദേശി ഫക്തര്‍ ഫുല്‍ മുഹമ്മിന്‍ (25) എന്നിവരാണ് പിടിയിലായത് .

ലഹരിവസ്തുക്കള്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബെംഗളുരു-തിരുവനന്തപുരo ബസ്സിലാണ് കടത്തിക്കൊണ്ടുവന്നത്. ഇരുവരെയും തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് ടീമും കഴക്കൂട്ടം പോലീസും ചേര്‍ന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരം ലഹരി വില്‍പനക്കാരായ ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ഇവര്‍ ബെംഗളൂരുവിലുണ്ടായിരുന്ന വിവരം കിട്ടിയ പോലീസ് പരിശോധന നടത്തിവരികയായിരുന്നു. കഴക്കൂട്ടത്ത് വച്ച് ബസ് ഇറങ്ങിയ ഇവരുടെ ബാഗ് കേന്ദ്രികരിച്ച് പോലീസ് പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ പക്കിൽ നിന്ന് 100 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. വിപണിയില്‍ ഇതിന് മൂന്നര ലക്ഷത്തിലധികം രൂപ വിലവരുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *