Your Image Description Your Image Description

മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ദളിത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പിഉണ്ണികൃഷ്ണന്‍ (60) അന്തരിച്ചു. ഇദ്ദേഹം നിലവില്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്.

പട്ടികജാതി സംസ്ഥാനതല ഉപദേശകസമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു എ.പിഉണ്ണികൃഷ്ണന്‍ . വേങ്ങര കണ്ണമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന്‍. ഭാര്യ: സുഷമ, മക്കള്‍: സുധീഷ്, സജിത്ത്, സ്മിജി, ശരത്ത്.

വേങ്ങര പരപ്പന്‍ചിന ശ്മശാനത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംസ്‌കാരം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലും വൈകീട്ട് അഞ്ചിന് കുന്നുംപുറം എരണിപ്പടി നാല്‍കണ്ടം മദ്രസയിലും പൊതുദര്‍ശനമുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *