Your Image Description Your Image Description

തൃപ്പൂണിത്തുറ : റോഡില്‍നിന്നും കളഞ്ഞുകിട്ടിയ നാല്‍പതിനായിരം രൂപ ഉടമയെ ഏല്‍പ്പിച്ച് യുവതി. കഴിഞ്ഞദിവസം രാവിലെ ബി.ജെ.പി.ന്യൂനപക്ഷമോര്‍ച്ചാ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് റാണി പീറ്ററിനാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് ജങ്ഷനടുത്തുനിന്ന് 40,000 രൂപയുടെ നോട്ട് കെട്ട് റോഡില്‍ നിന്നും കിട്ടിയത്.

ഇക്കാര്യം ഇവര്‍ മാര്‍ക്കറ്റിലെ വ്യാപാരികളെ ആദ്യം അറിയിച്ചു. പിന്നീട് ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ അധികൃതരെയും അറിയിച്ചു. തൃപ്പൂണിത്തുറ മാര്‍ക്കറ്റില്‍ കായക്കച്ചവടം നടത്തുന്ന രാഹുലിന്റെ പണമാണ് നഷ്ടമായത് .

പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ. ടെലക്‌സ് മോന്‍ ബര്‍ണാഡിന്റെ അഭിമുഖ്യത്തിൽ റാണി പീറ്റര്‍ തുക രാഹുലിന് കൈമാറി. അതേസമയം അവിടെ ന്യൂനപക്ഷ മോര്‍ച്ചാ ജില്ലാ സെക്രട്ടറി അലക്‌സ് ചാക്കോ, ജില്ലാ കമ്മിറ്റിയംഗം എം.എ. ലത്തീഫ്, ബി.ജെ.പി. ടൗണ്‍ ഏരിയ പ്രസിഡന്റ് പി.ആര്‍. ഡെയ്‌സണ്‍, ജനറല്‍ സെക്രട്ടറി വിബിന്‍ എന്നിവരും ഉണ്ടായിരുന്നു .

 

 

 

Leave a Reply

Your email address will not be published. Required fields are marked *