Your Image Description Your Image Description

കോഴിക്കോട്: അരക്കോടിയുടെ എംഡിഎംഎയുമായി വയനാട് സ്വദേശി പിടിയിൽ. 981 ഗ്രാം എംഡിഎംഎയുമായി ഡൽഹിയിൽനിന്ന് ട്രെയിൻവഴി കടക്കാൻ ശ്രമിച്ച ഇസ്മയിൽ എന്നയാളെയാണ് എക്സൈസ് ആൻറി നാർക്കോട്ടിക് സ്പെഷ്യല്‍ സ്കോഡാണ് പിടിച്ചത് .

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് എക്സൈസ് സംഘത്തിന്റെ പരിശോധന നടന്നത് . ഇസ്മയിലിനു പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിയേക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചെന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഗിരീഷ് കുമാർ പറഞ്ഞു.

പത്താം ക്ലാസ് യോഗ്യതയുള്ള ഇസ്മയിലിന് സ്കൂൾ കാലം മുതൽ ലഹരിയ്ക്ക് അടിമയായിരുന്നു.ഇതാണ് വലിയ രീതിയിലുളള വിൽപനയിലേക്ക് ഇസ്മയിലിനെ നയിച്ചത് . ഈ സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *