Your Image Description Your Image Description

മുംബൈ : ട്വന്റി 20 ലോകകപ്പ്‌ വിജയത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ റോഡ്‌ ഷോയ്‌ക്ക്‌ കനത്ത സുരക്ഷ ഏർപ്പെടുത്തി. വൈകിട്ട്‌ അഞ്ച്‌ മണിക്ക് മുംബൈയിൽ രണ്ട്‌ മണിക്കൂർ നീണ്ട്‌ നിൽക്കുന്ന റോഡ്‌ ഷോ യാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത് .

നരിമാൻ പോയിന്റിൽ നിന്നും അഞ്ച്‌ മണിക്ക്‌ ആരംഭിക്കുന്ന റോഡ്‌ ഷോ ഏഴ്‌ മണിക്ക്‌ വാംഖഡെ സ്‌റ്റേഡിയത്തിൽ വച്ച് അവസാനിക്കും. ശേഷo സ്‌റ്റേഡിയത്തിൽ വച്ച് ആഘോഷ പരിപാടികൾ നടക്കും.  അതിനാൽ നിരവധി ആളുകൾ പരിപാടിയിൽ ഒത്തുകൂടാനുള്ള സാധ്യത കണക്കിലാക്കിയാണ് പൊലീസ്‌ കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത് .

ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ടീം ബുധനാഴ്‌ച രാത്രിഎത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്‌. എന്നാൽ യാത്രക്കിടെ കരീബിയൻ ദ്വീപിൽ ആഞ്ഞുവീശുന്ന ‘ബെറിൽ ചുഴലിക്കാറ്റ്‌’ കാരണത്താൽ യാത്ര വൈകിയത്‌. അതേസമയം ഇവരുടെ കൂടെ ലോകകപ്പ്‌ റിപ്പോർട്ട്‌ ചെയ്യാനായി ഇന്ത്യയിൽനിന്ന്‌ പോയ മാധ്യമപ്രവർത്തകരും ടീമിനൊപ്പമുണ്ടായിരുന്നു. ഇവരും സമാന സാഹചര്യത്തിൽ ബാർബഡോസിൽ വച്ച് കുടുങ്ങിയിരുന്നു.

ബുധൻ പുലർച്ചെ ബ്രിഡ്‌ജ്‌ടൗണിലെ ഗ്രാന്റ്‌ലി ആദംസ്‌ വിമാനത്താവളത്തിൽനിന്നാണ് ടീം ഇന്ത്യയിലേക്ക്‌ തിരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *