Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത്ദേശീയപാത 66 പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. ദേശീയ പാതയുടെ അവലോകന യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് .

2025 ഡിസംബറോടെ ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ശേഷം 17 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒമ്പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത നിർമിക്കുവാൻ പോകുന്നത് . ഇത് ഒരു 45 മീറ്ററിലുള്ള ആറുവരിപ്പാതയാണിത്‌. 13 കിമീ ദൂരത്തിലുള്ള രാജ്യത്തെതന്നെ ഇത് ഏറ്റവും വലിയ ഏലവേറ്റഡ്‌ ഹൈവെയും നിർമിക്കും.

എൻഎച്ച്‌ 66ന്റെ ഭാഗമായി സ്‌ട്രച്ചുകൾ പണി പൂർത്തിയാകുന്നത്‌ അനുസരിച്ച്‌ തുറന്നുകൊടുക്കാനും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റി ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *