Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കായി തയാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതു ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നത്.

പ്രീപ്രൈമറി തലം, എൽപി- യുപി തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കൻഡറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക – മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർഥി- അധ്യാപക- രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

2024 ൽ പ്രസിദ്ധീകരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളെക്കുറിച്ചുള്ള ഫീൽഡ് തല റിവ്യൂ നടത്തും. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ കൃത്യ സമയത്തു തന്നെ വിദ്യാലയങ്ങളിൽ എത്തിക്കുകയും കുട്ടികൾ അവ പഠിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുകയും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് നിർവഹിക്കുകയും ചെയ്യും. ഓരോ വർഷവും പാഠഭാഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *