Your Image Description Your Image Description

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള എറണാകുളം ജില്ലയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒക്‌ടോബർ 18, 19, 20, 21, 22 തിയതികളിലായാണ് മേള നടത്തുക. ഇത്തവണത്തെ മേള ഒളിമ്പിക്സ് മാതൃകയിലാണ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

ഒളിമ്പിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ കായികമേളയെ മാറ്റാനാണ് ആലോചിക്കുന്നത്. ഈ മേളയ്ക്ക് പ്രത്യേകമായ ലോഗോയും തീമും ഗാനവും ഉണ്ടായിരിക്കും. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിലും അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കുമെന്നും മന്ത്രി അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *