Your Image Description Your Image Description
Your Image Alt Text

കോഴിക്കോട്: കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പെരുമണ്ണ സ്വദേശി പ്രശാന്തി(40)നെ ആണ് പിടികൂടിയത്. വിവിധ ജില്ലകളിലും, സംസ്ഥാനത്തിന് പുറത്തും നിരവധി കേസുകളിൽ പ്രതിയാണ് പ്രശാന്ത്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

യാത്രക്കാരനാണെന്ന വ്യാജേന റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും ഓട്ടം വിളിച്ച് സിറ്റിയുടെ പല ഭാഗങ്ങളിൽ കറങ്ങി ആളൊഴിഞ്ഞ ഭാഗത്ത് നിർത്തിച്ച് പണം നൽകുന്ന സമയം ഓട്ടോക്കാരനെ തള്ളിയിട്ട് പഴ്സിൽ നിന്ന് പണം കവരുകയായിരുന്നു.

ഡിസിപി അനൂജ് പലിവാൾ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ ഇൻസ്പെക്ടർ ബൈജു. കെ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സുഭാഷ്ചന്ദ്രനും സംഘവും ചേർന്ന് ആണ് പ്രതിയെ പിടികൂടിയത്. നാല്ദിവസം മുമ്പ് കോയമ്പത്തൂർ ജയിലിൽ നിന്നും  പുറത്തിറങ്ങിയ പ്രതി രണ്ട് ദിവസം മുമ്പാണ് കോഴിക്കോട് എത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *