Your Image Description Your Image Description

 

 

കൊല്ലം: കൊല്ലം എസ്.എൻ കോളേജിന് സമീപം അപകട ഭീഷണിയായി നിന്ന കൂറ്റൻ ആൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി. കനത്ത മഴയിലും കാറ്റിലും ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ ലോട്ടറി കച്ചവടക്കാരൻ മരണപ്പെട്ടതിന് പിന്നാലെയാണ് നടപടി. പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ കാണിച്ച അവഗണനയാണ് വയോധികൻ്റെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

ശക്തമായ മഴയിലും കാറ്റിലും എസ് എൻ കോളേജിന് സമീപത്തെ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കറ്റ ലോട്ടറി കച്ചവടക്കാരൻ ജോർജ് രാജു ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾക്ക് ഭീഷണിയായി നിന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്.

കൃത്യസമയത്ത് നടപടി ഉണ്ടായിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. കൊല്ലം കോർപ്പറേഷനും പൊതുമരാമത്ത് വിഭാഗവും ചേർന്നാണ് മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചു മാറ്റിയത്. മുൻപ് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് കടകളും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *