Your Image Description Your Image Description

കോട്ടയം: കെട്ടിടത്തിൽ നിന്ന് താഴെ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളുടെ ആരോപണം .കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍ആണ് മരിച്ചത്. യാസീന്‍ ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു .

മരിച്ച യാസീന്‍ കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയാണ് . കുറവിലങ്ങാട് കാളികാവിന് സമീപം ജൂണ്‍ 28-നാണ്നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെയായി പരിക്കേറ്റനിലയില്‍ യാസീനെ കണ്ടെത്തിയത്. ഉടൻ യാസീനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *