Your Image Description Your Image Description

ചിക്കാഗോ : ഇന്തോ-അമേരിക്കൻ ഡോക്ടർക്കെതിരെ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ് കേസ് . മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത് . ചിക്കാഗോയിൽ ഗൈനക്കോളജി വിഭാ​ഗം ഡോക്ടറും പ്രോഗ്രസീവ് വിമൻസ് ഹെൽത്ത് കെയർ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മോണാ ഘോഷ് ആണ് 20.03 കോടി രൂപയുടെ തട്ടിപ്പിൽ അറസ്റ്റിലായത് . മോണാ ഘോഷ് ഫെഡറൽ കോടതി മുമ്പാകെ കുറ്റസമ്മതിച്ചു. ഇവർക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്.

ഡോക്ടർ രോ​ഗികൾക്ക് നൽകിയിട്ടില്ലാത്ത സേവനങ്ങളുടെ പേരിൽ റീഇംബേഴ്‌സ്‌മെന്‍റ് ക്ലെയിം സമർപ്പിക്കുകയായിരുന്നു. തുടർന്ന് ടെലിമെഡിസിൻ വഴിയും ചികിത്സാ സേവനം നൽകിയെന്ന് വ്യാജ രേഖകളും സമർപ്പിക്കുകയും ചെയ്‌തു . മോണാ ഘോഷ് ജൂൺ 27നാണ് കുറ്റസമ്മതം നടത്തിയത്. തുടർന്ന് ഈ കേസിൽ ഒക്ടോബർ 22ന് യുഎസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *