Your Image Description Your Image Description

തിരുവനന്തപുരം : എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടാം പ്രതി പോലീസ് പിടിയിലായി. വിദേശത്തേക്ക് കടന്ന് കളഞ്ഞ പ്രതി സുഹൈൽ ഷാജഹാനാണ് അറസ്റ്റിൽ ആയത്.

സുഹൈൽ കെ സുധാകരന്റെ അടുത്ത അനുയാണ് .  ഇയാൾ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. ഇയാളെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത് . അന്വേഷണ സംഘം ഉടൻ ഡൽഹിക്ക് തിരിക്കും. അതിനാൽ സുഹൈലിനെ ഇന്ന് തിരുവനന്തപുരത്തെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണത്തിൻ്റ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയ സുഹൈല്‍ രണ്ട് വര്‍ഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു . കേസിലെ മറ്റ് പ്രതികളെ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *