Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാൻഡായ സാംസങ് തങ്ങളുടെ അടുത്ത ഗ്യാലക്‌സി ഇസെഡ് സീരീസ് ഫോൾഡബിൾ സ്മാർട് ഫോണുകളുടെ പ്രീ ബുക്കിംഗ് പ്രഖ്യാപിച്ചു. വേഗത്തിൽ ഡിവൈസുകൾ സ്വന്തമാക്കുവാനും, സവിശേഷമായ ഓഫറുകളുടെ ഗുണഭോക്താക്കളാകുവാനും ഇതുവഴി ഉപഭോക്താക്കൾക്ക് സാധിക്കും.

ഇന്ത്യയിലെ മുൻനിര റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നോ, സാംസങ്.കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകൾ, ആമസോൺ.ഇൻ, ഫ്‌ളിപ്കാർട്ട്. കോം എന്നിവയിലൂടെയോ 2000 രൂപ ടോക്കൺ തുകയായി നൽകിക്കൊണ്ട് സാംസങിന്റെ അടുത്ത ഗ്യാലക്‌സി ഇസെഡ് സീരീസ് ഫോൾഡബിൾ സ്മാർട് ഫോണുകൾ മൂൻകൂട്ടി ബുക്ക് ചെയ്യാം. ഈ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 7000 രൂപ വരെയുള്ള നേട്ടങ്ങളാണ് മുൻകൂർ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുക.

അടുത്തതലമുറ ഗ്യാലക്‌സി ഇസെഡ് സീരീസ് സ്മാർട് ഫോണുകളും ഇക്കോസിസ്റ്റം ഡിവൈസുകളും ജൂലൈ 10ന് നടക്കുന്ന ഗ്ലോബൽ ഇവന്റിൽ ലോഞ്ച് ചെയ്യുമെന്ന് സാംസങ് അറിയിച്ചിരുന്നു. പാരിസിൽ ആണ് ഗ്യാലക്‌സി അൺപാക്ക്ഡ് ഇവന്റ് സംഘടിപ്പിക്കുന്നത്.

‘ഗ്യാലക്‌സി എഐയുടെ അടുത്ത ഘട്ടം എത്തുകയാണ്. ഏറ്റവും പുതിയ ഗ്യാലക്‌സി ഇസെഡ് സീരീസിൽ ഉൾപ്പെടെ മുഴുവൻ ഗ്യാലക്‌സി ഇക്കോസിസ്റ്റത്തിലും എത്തിയിരിക്കുന്ന ഗ്യാലക്‌സി എഐയുടെ ശക്തി കണ്ടെത്താൻ തയ്യാറായിക്കോളൂ. ഒപ്പം സാധ്യതകളുടെ പുതിയ ലോകത്തേക്ക് പ്രവേശിക്കുവാനും’- കമ്പനി അറിയിച്ചു.

അടുത്ത സാംസങ് ഗ്യാലക്‌സി വെയറബിൾ, ഹിയറബിൾ ഡിവൈസുകൾക്കും കമ്പനി ഇന്ത്യയിൽ പ്രീ ബുക്കിംഗ് പ്രഖ്യാപിച്ചു. 1999 രൂപ ടോക്കൺ തുകയായി നൽകിക്കൊണ്ട് പ്രീ ബുക്ക് ചെയ്താൽ 6499 രൂപയുടെ വരെ നേട്ടങ്ങൾ ഈ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഉപഭോക്താവിന് സ്വന്തമാക്കാം.

തികച്ചും പുതിയതും അതുല്യവുമായ AI അനുഭവം പ്രദാനം ചെയ്യുന്നതിനായി വരാനിരിക്കുന്ന ഫോൾഡബിൾ ഡിവൈസുകളില്ഡ സാംസങ് ഗാലക്സി എഐ അനുഭവം ഒപ്റ്റിമൈസ് ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *