Your Image Description Your Image Description

കൊയിലാണ്ടി : കോളേജ് പ്രിൻസിപ്പൽ എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ മർദിച്ചു. എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ അഭിനവിനെ ഗുരുദേവ കോളേജ്‌ പ്രിൻസിപ്പലും സ്റ്റാഫ് സെക്രട്ടറി കെ പി രമേശനും ചേർന്നാണ്  ക്രൂരമായി മർദിച്ചത് . അഭിനവ്‌ കോളേജിൽ അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഹെൽപ്പ് ഡെസ്ക് നടത്തരുതെന്ന പ്രിൻസിപ്പലിന്റെ തീരുമാനത്തോട് സംസാരിക്കാൻ വേണ്ടി എത്തിയതായിരുന്നു .

മർദനത്തിൽ അഭിനവിന് ഇടത്തെ ചെവിയുടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുകയും കർണപുടത്തിന്‌ സാരമായി പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഹെൽപ്പ്‌ ഡെസ്ക്  കോളേജിൽ പ്രവേശനത്തിൽ എത്തുന്നവർക്ക്‌ സഹായത്തിക്കാൻ വേണ്ടി നടത്തുന്നതാണ് .

എന്നാൽ ഇത് അനുവദിക്കില്ലെന്നും തുടർന്നാൽ പുറത്താക്കുമെന്നും പ്രിൻസിപ്പൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ കോളേജിലെത്തിയ അഭിനവിനെ പ്രകോപനമൊന്നുമില്ലാതെ പ്രിൻസിപ്പൽ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ പി രമേശൻ ചുമരിൽ ചേർത്തുനിർത്തി മർദിക്കുകയുംചെയ്തു. എസ്എഫ്ഐക്കെതിരെയുള്ള വിരോധത്തിന്റെയും രാഷ്ട്രീയ പകപോക്കലിന്റെയും ഭാഗമായാണ് പ്രിൻസിപ്പലിന്റെ നടപടിയെന്ന്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *