Your Image Description Your Image Description

മലപ്പുറം : 3 കുട്ടികൾക്ക്‌ ഷിഗല്ല
 . ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പള്ളിക്കൽ പഞ്ചായത്തിലെ വെണ്ണായൂർ എഎംഎൽപി സ്‌കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായ മൂന്ന്‌ വിദ്യാർഥികൾക്ക്‌ ഷിഗല്ല സ്ഥിരീകരിച്ചു. തുടർന്ന് വിദ്യാർഥികളിൽനിന്ന്‌
ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത് വന്നു . ഇതോടെ സ്കൂളിലും പരിസരപ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ ആർ രേണുക പറഞ്ഞു. രോഗലക്ഷണങ്ങളുണ്ടായ ഉടൻ വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കാനും ചികിത്സ നൽകാനും കഴിഞ്ഞതിനാൽ  ആശങ്ക വേണ്ടെന്നും അറിയിച്ചു. അതേസമയം രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥികളെല്ലാം ആശുപത്രി വിട്ടു.

സ്കൂളിൽ ആരോഗ്യ വകുപ്പ് അധികൃതർ ക്ലോറിനേഷൻ നടത്തി. ഭക്ഷണസാധനങ്ങൾ പുതിയത് വാങ്ങാനും വിതരണ രീതിയിൽ മാറ്റം വരുത്താനും നിർദേശം നൽകി. സ്കൂളുകളിലെ ഫുഡ് മോണിറ്ററിങ് കമ്മിറ്റി ശക്തിപ്പെടുത്താനും നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു.

തിങ്കളാഴ്‌ച ഭക്ഷ്യ കമീഷൻ ചെയർമാൻ ഇൻ ചാർജ്‌ അഡ്വ. സബിദ ബീഗം സ്‌കൂളിൽ പരിശോധന നടത്തി. ഉച്ചഭക്ഷണം നൽകുന്നതിൽ വീഴ്‌ച കണ്ടെത്തിയതിനെതുടർന്ന്‌ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇതിന്റെ ഫലം വന്നശേഷം, വീഴ്‌ചയുണ്ടെന്ന്‌ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ ഡിഡിഇ, ഡിഎംഒ, തദ്ദേശ ഭരണ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോടും കമീഷൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *