Your Image Description Your Image Description

കോട്ടയം : നാലാം മാസവും വാണിജ്യ സിലിണ്ടർ വില കുറച്ചു. പൊതുമേഖലാ എണ്ണവിതരണ കമ്പനിയാണ് തുടർച്ചയായ നാലാം മാസവും വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ (19 കിലോഗ്രാം) വില കുറച്ചത് . ഇന്ന് പ്രാബല്യത്തിൽ 30.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. കൊച്ചിയിൽ 1,655 രൂപയാണ് പുതിയ വില. കോഴിക്കോട്ട് 1,687 രൂപ. തിരുവനന്തപുരത്ത് 1,676 രൂപ.

, കഴിഞ്ഞ 4 മാസത്തിനിടെ 150.5 രൂപയോളമാണ് വാണിജ്യ സിലിണ്ടറിൽ കുറവ് ഉണ്ടായത് . കേരളത്തിൽ രണ്ടു ലക്ഷത്തോളം വരുന്ന റസ്റ്ററന്‍റുകൾക്കാണ് ഇത് കൊണ്ട് നേട്ടമുണ്ടാക്കുന്നത് . തട്ടുകടകൾ മുതൽ ഹോട്ടലുകൾ വരെ ദിവസം രണ്ടു സിലിണ്ടറെങ്കിലും ഉപയോഗിക്കുന്നു എന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *