Your Image Description Your Image Description

രാജാക്കാട് ; മുല്ലക്കാനം-എല്ലക്കൽ റോഡ് നിർമാണത്തിന് വേണ്ടി മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടിന് സംരക്ഷണ ഭിത്തി നിർമിച്ചുനൽകാൻ കരാറുകാർ തയാറാകുന്നില്ലെന്ന് പരാതി. തേക്കിൻകാനം തേക്കുമലയിൽ ജോസ് – എൽസി ദമ്പതികൾക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടാണ് അപകടാവസ്ഥയിലായത് .

12 സെന്റലാണ് കൂലിപ്പണിക്കാരായ ദമ്പതികൾ താമസിച്ചിരുന്നത് . റോഡിന് വേണ്ടി മണ്ണെടുത്തതിനുശേഷം റീസർവേ നടത്തിയപ്പോൾ ഒരു സെന്റോളം ഭൂമി ഇവർക്ക് നഷ്ടമായി . ഇവരുടെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്ക് റോഡിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. 39 കോടി രൂപ മുടക്കിൽ 6 കിലോമീറ്ററോളം വരുന്ന മുല്ലക്കാനം – എല്ലക്കൽ റോഡാണ് നിർമിച്ചിരിക്കുന്നത് . അതേസമയം നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി തേക്കിൻകാനത്ത് ആൾതാമസമില്ലാത്ത വീടിനുപോലും സംരക്ഷണഭിത്തി നിർമിച്ച് നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തെ തുടർന്ന് മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശമാണിത്.

Leave a Reply

Your email address will not be published. Required fields are marked *