Your Image Description Your Image Description

തൊടുപുഴ : അപകട അവസ്ഥയിൽ തുടരുകയായിരുന്ന മരങ്ങൾ മുറിച്ചുനീക്കി. നഗരമേഖലയിൽ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അപകട അവസ്ഥയിൽ തുടരുന്ന മരങ്ങളുടെ ശിഖരങ്ങളാ ണ് മുറിച്ചുനീക്കിയത് . ഇത്തരം മരങ്ങൾ ചുവടെ മുറിച്ചു നീക്കിയോ ശിഖരങ്ങൾ മുറിച്ചുമാറ്റിയോ അപകടഭീഷണി ഒഴിവാക്കണമെന്ന് നഗരസഭയിൽ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി.

അപകടഭീഷണി സൃഷ്ടിച്ച് ഡോ.എ.പി.ജെ.അബ്ദുൽ കലാം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ, കാഞ്ഞിരമറ്റം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട് . മുനിസിപ്പൽ പാർക്കിനുള്ളിലും അമ്പലം ബൈപാസിലും ഗതാഗതത്തിനും ജനങ്ങൾക്കും ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു നീക്കം ചെയ്തു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, വി.പി.സതീശൻ എന്നിവർ ചേർന്നാണ് മരം മുറിക്കുന്നതിന് നേതൃത്വം നൽകിയത് .

Leave a Reply

Your email address will not be published. Required fields are marked *