Your Image Description Your Image Description

തിരുവനന്തപുരം : കളിയിക്കാവിളയിലെ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി . കേസിലെ രണ്ടാം പ്രതിയായ സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ അമ്പിളിയുടെ സുഹൃത്താണ് അറസ്റ്റിലായ സുനിൽ. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു .

ദീപുവിനെ കൊല്ലാൻ പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ആയുധങ്ങൾ വാങ്ങിഅമ്പിളിയ്ക്ക് നൽകിയതെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം പ്രതി അമ്പിളിയെ കൊലപാതകത്തിനായി കളിയിക്കാവിളയിൽ കൊണ്ടുവിട്ടത് സുനിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . പോലീസ് സുനിൽ കുമാറിനെ ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ് പിടികൂടിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *