Your Image Description Your Image Description

കൊച്ചി : ഓൺലൈൻ മീറ്റിങ്ങുകളുടെ ലിങ്ക്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നവർ സൂക്ഷിക്കുക. ലിങ്കിൽ കയറിയ അജ്ഞാതർ അഴിഞ്ഞാടുന്ന സംഭവങ്ങൾ വർധിക്കുന്നതായി സൈബർ സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ശനിയാഴ്‌ച നടന്ന ഓൺലൈൻ സിനിമാസംവാദത്തിനിടെ ശനിയാഴ്‌ച നടന്ന ഓൺലൈൻ യോഗത്തിൽ അജ്ഞാതർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു . “ഉള്ളൊഴുക്ക്’ സിനിമയെ വിശകലനം ചെയ്യുന്ന ഗൂഗിൾ മീറ്റിനിടെയാണ്‌ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത് . സംഭവത്തിൽ പ്രതികൾ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ എന്നാണ് സംശയിക്കുന്നത് . ഗുരുവായൂർ ദർപ്പണ ഫിലിം ആൻഡ്‌ കൾച്ചറൽ സൊസൈറ്റിയും കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ചേർന്നാണ്‌ സംവാദം സംഘടിപ്പിച്ചത്‌. തുടർന്ന് ദർപ്പണ സെക്രട്ടറി കെ സി തമ്പി അശ്ലീല വീഡിയോ പ്രദർശിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകി .

ഫെയ്‌സ്‌ബുക്കിൽ മെട്രോ ഫിലിം സൊസൈറ്റി ഓൺലൈൻ ഗൂഗിൾ മീറ്റിന്റെ ലിങ്ക്‌ 27ന്‌ നൽകിയിരുന്നു. ഇതിൽ കയറി വീഡിയോ ഇട്ടതായാണ്‌ സംശയിക്കുന്നത്‌. അതിന്റെ കൂടെ വാട്‌സാപ് ഗ്രൂപ്പുകളിലും ലിങ്ക് നൽകിയിരുന്നു.

കവിയും അധ്യാപികയുമായ വി കെ ഷാഹിനയുടെ മുഖ്യപ്രഭാഷണം നടക്കുന്ന വേളയിൽ ഷാഹിന സിനിമയെക്കുറിച്ച്‌ രാത്രി 7.40ന് വിശകലനം ചെയ്‌തുതുടങ്ങി ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരാൾ കംപ്യൂട്ടറിൽ സേവ് ചെയ്ത അശ്ലീല വീഡിയോ പ്രദർശിപ്പിക്കുവാൻ തുടങ്ങി . തുടർന്ന്‌ ഗൂഗിൾ മീറ്റ്‌ അവസാനിപ്പിച്ച്‌ ഉടൻ സൈബർ സെല്ലിന്‌ പരാതി നൽകി.

ഇത്തരം പൊതു ഗൂഗിൾ മീറ്റുകളുടെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നൽകുമ്പോൾ ഏറെ ശ്രദ്ധ വേണമെന്ന്‌ സൈബർ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *