Your Image Description Your Image Description

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് വ്യത്യസ്ത വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. ശനിയാഴ്ച പാസ്പോർട്ടിന്റെ രൂപത്തിലുള്ള സ്വർണമാണ് ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പോലീസ് പിടികൂടിയത് .

ഇയാൾ സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കിയതിന് ശേഷം ഇയാൾ പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് . കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്ന് 1223 ഗ്രാം സ്വർണം പിടിച്ചെടുത്തു . വിപണിയിൽ ഇതിന് 87,32,220 രൂപ വിലവരും.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നേരത്തെ ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം പിടിച്ചിട്ടുണ്ട്. അതേസമയം പോലീസിന്റെ പിടിവീഴാതിരിക്കാൻ ഓരോതവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്തുകാർ. സംഭവത്തിൽ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

 

 

 

Leave a Reply

Your email address will not be published. Required fields are marked *