Your Image Description Your Image Description

പത്തനംതിട്ട: KSRTC കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും ,കയ്യേറ്റശ്രമവും. ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലി കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റംചെയ്യാന്‍ ശ്രമo നടത്തിയത് .ശനിയാഴ്ച രാത്രി കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ വച്ചാണ് സംഭവം.

കായംകുളത്തുനിന്ന് ബസ് രാത്രി 8.40നാണ് അടൂരിലേക്ക് യാത്രതിരിച്ചത്. ഇത് ബസിന്റെ അവസാനട്രിപ്പായിരുന്നു . ബസ് അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. തുടർന്നാണ് ബസ്സിലുള്ള ഒരാള്‍ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്. ശേഷം യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇതിനിടയിൽ യാത്രക്കാരൻ കണ്ടക്ടറോട് തട്ടിക്കയറി.പിന്നീട് ഇയാൾ ടിക്കറ്റ് കാണിക്കാന്‍ തയ്യാറാകാതെ കണ്ടക്ടറെ അസഭ്യം പറഞ്ഞെന്നും ബഹളംവെച്ചെന്നും കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹസിക്കുകയുംചെയ്തു. ”രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ” എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞദിവസം സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും മറ്റും പുറത്തുവന്നിരുന്നു. ആ വിഡിയോയിൽ ഒരുമിനിറ്റിലേറെ യാത്രക്കാരന്‍ കണ്ടക്ടറെ അസഭ്യംപറയുന്നതാണ് ഉള്ളത് . സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *