Your Image Description Your Image Description

ചേലേമ്പ്ര : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് സമീപത്തായി പുളിക്കൽ അബ്ദുൽ സലീമിന്റെയും ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിനാണ്‌ (15) മരിച്ചത്‌ .

ദിൽഷ വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് . സഹോദരങ്ങൾ: ദാനിഷ്, ദാനിയ. ഞായറാഴ്ച മൂന്നിന്‌ ചേലുപ്പാടം പള്ളിയിൽ വച്ച് സംസ്‍കാരം .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *