Your Image Description Your Image Description

കൊച്ചി: സ്പായിൽ വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിൽ പോലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു . പുല്ലേപ്പടിയിലെ സ്പായില്‍ അര്‍ധരാത്രിയാണ് അതിക്രമിച്ച് കയറി വനിതാ ജീവനക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലുള്ള തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്ത് .സ്പാ സെന്ററിലെ ജീവനക്കാരികളുടെ കഴുത്തില്‍ ജൂണ്‍ 14-ന് പുലര്‍ച്ചെ രണ്ടിന്കത്തിവെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച നടത്തിയത് . തുടർന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ഫോണുകള്‍, ഐപാഡ്, ലാപ്‌ടോപ്പ് എന്നിവയാണ് പ്രതികൾ കവര്‍ന്നത്.

കേസില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ പൂന്തോള്‍ താനിയ്ക്കല്‍വീട്ടില്‍ ടി.വി. ആകാശ് (30), തൃശ്ശൂര്‍ കിഴക്കുമുറി പെരിങ്ങോട്ടുകര അയ്യണ്ടിവീട്ടില്‍ എ.വി. രാഗേഷ് (39), ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ മാമാശ്രമില്ലത്ത് വീട്ടില്‍ സിയാദ് (27), അവണിശ്ശേരി പാലയ്ക്കല്‍ പേര്‍മംഗലം വീട്ടില്‍ നിഖില്‍ (30) എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയു ശേഷം ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതല്‍ ഒളിപ്പിച്ച സ്ഥലവും ആക്രമണത്തിനുപയോഗിച്ച കഠാര, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും കാറിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത് .

പ്രതികളിലൊരാളായ ആകാശിന്റെ തൃശ്ശൂര്‍ പട്ടിക്കാട് ചുമന്നമണ്ണില്‍ നടത്തിയിരുന്ന ഫാമില്‍നിന്നാണ് സ്വര്‍ണാഭരണം കണ്ടെത്തിയത്. ശേഷം പോലീസ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോൾ ഫാമില്‍ അഴിച്ചുവിട്ടനിലയില്‍ നായകളുണ്ടായിരുന്നു.

ആകാശ് ജയിലിലായതോടെ നായകള്‍ ഭക്ഷണം കിട്ടാതെ ആക്രമണകാരികളായി മാറി . പിന്നീട് പ്രതിയുടെ സഹോദരിയെ വിളിച്ചുവരുത്തി നായകളെ കൂട്ടിലാക്കിയശേഷമാണ് പോലീസിന് അകത്തു കയറാനായത് . കവർച്ച നടത്താൻ ഉപയോഗിച്ച ആയുധങ്ങള്‍ പുല്ലേപ്പടിയിലെ ഒഴിഞ്ഞ പറമ്പില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ക്കുള്ളില്‍നിന്ന് കണ്ടെടുത്തു. കൂടാതെ തൃശ്ശൂര്‍ അന്തിക്കാട് അമ്പലക്കാടുള്ള പറമ്പില്‍ ഉപേക്ഷിച്ച കാറും കണ്ടെത്തി.

കവർച്ചയിലെ മറ്റൊരു പ്രതിയായ രാഗേഷിന്റെ പേരില്‍ വിവിധ ജില്ലകളിലായി കൊലപാതകശ്രമവും കവര്‍ച്ചയുമുള്‍പ്പെടെ 47 കേസുകളുണ്ട്. സിയാദിന്റെ പേരിലും മുപ്പതോളം കേസുകളുണ്ട്. അതേസമയം രാഗേഷും സിയാദും കാപ്പനിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞവരാണ്. എറണാകുളം നോര്‍ത്ത് സി.ഐ. പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ്, റഫീഖ്, സി.പി.ഒ.മാരായ പ്രവീണ്‍, അജിലേഷ്, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ ഉൾപ്പെട്ടിരുന്നത് . നിലവിൽ പ്രതികളുടെ പേരില്‍ ആയുധനിയമപ്രകാരവും കേസെടുത്തിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *