Your Image Description Your Image Description

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ദ​മ്പ​തി​ക​ൾ നാ​ല് വ​യ​സു​ള്ള മ​ക​ളെ 40,000 രൂ​പ​യ്ക്ക് വി​റ്റു. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളി​ല്ലാ​ത്ത ഒ​ഡീ​ഷ​യി​ലെ പി​പ്പി​ലി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ​ക്ക് മ​ക​ളെ വി​റ്റ​ത്.

പോ​ലീ​സ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കേസിൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ, കു​ട്ടി​യെ വാ​ങ്ങി​യ ദ​മ്പ​തി​ക​ൾ, ര​ണ്ട് ഇ​ട​നി​ല​ക്കാ​ർ എ​ന്നി​വ​രെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഭു​വ​നേ​ശ്വ​റി​ലെ ത​ങ്ക​പാ​നി പ്ര​ദേ​ശ​ത്തെ സാ​ർ​ത്ത​ക് മൊ​ഹ​ന്തി എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ത​ന്‍റെ വീ​ട്ടി​ൽ വാ​ട​ക​ക്കാ​രാ​യി താ​മ​സി​ക്കു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളു​ടെ നാ​ല് വ​യ​സു​ള്ള മ​ക​ളെ മ​റ്റൊ​രു ദ​മ്പ​തി​ക​ൾ​ക്ക് വി​റ്റു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

പെ​ൺ​കു​ട്ടി​യെ 40,000 രൂ​പ​യ്ക്ക് വി​റ്റ​താ​യി ദ​മ്പ​തി​ക​ൾ പോലീസിനോട് സ​മ്മ​തി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *