Your Image Description Your Image Description

കോവളം : സൈനികന്റെ മൃതദേഹത്തോട്‌ അനാദരവ് കാട്ടിയ സംഭവത്തിൽ മൃതദേഹം ശമുവേലിന്റേതുതന്നെ എന്ന് ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു . പൂവാർ ചെക്കടി കുളംവെട്ടി എസ്ജെ ഭവനിൽ ശമുവേലി (59)ന്റെ മൃതദേഹം തന്നെയാണ്‌ എത്തിച്ചതെന്നാണ് വ്യക്തമായത് .

ഞായറാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ബന്ധുക്കൾക്ക് കൈമാറും . തുടർന്ന് പകൽ മൂന്നോടെ പൂവാറിയിലുള്ള വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

മൃതദേഹം അഴുകാനിടയായ സംഭവത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഖേദം പ്രകടിപ്പിച്ചു. ശമുവേൽ 24നാണ്‌ രാജസ്ഥാനിലെ ജോലിസ്ഥലത്ത്‌ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത് .

മൃതദേഹം ബുധനാഴ്‌ച രാത്രി നാട്ടിലെത്തിച്ചപ്പോൾ അഴുകി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു . തുടർന്നാണ്‌ സൈനികനോട്‌ അനാദരവ്‌ കാട്ടിയെന്നാരോപിച്ച്‌ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്‌. ശേഷം ഇവരുടെ ആവശ്യപ്രകാരം ഡിഎൻഎ പരിശോ ധനയ്‌ക്ക്‌ പുറമെ റീപോസ്റ്റ്‌മോർട്ടവും നടത്തുകയായിരുന്നു .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *