Your Image Description Your Image Description

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ കൊലചെയ്യാൻ പോലീസിന്റെ ലാത്തിയും ഉപയോഗിച്ചതായി കണ്ടെത്തി.

നടന്‍ ദര്‍ശൻ ലാത്തി വീട്ടില്‍ സൂക്ഷിച്ചതായി അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി . പോസ്റ്റുമോര്‍ട്ടത്തില്‍ ലാത്തിപോലുള്ളവകൊണ്ട് രേണുകാസ്വാമിക്ക് മര്‍ദനമേറ്റതായി വ്യക്തമായിരുന്നു. തുടര്‍ന്നാണ് പോലീസ് ലാത്തിയെപ്പറ്റി അന്വേഷണം ആരംഭിച്ചത് .

ലാത്തി ബെംഗളൂരു ആര്‍.ആര്‍. നഗറിലെ ദര്‍ശന്റെ വീട്ടിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൂട്ടാളികള്‍ ലാത്തി എടുക്കുകയായിരുന്നെന്നും മര്‍ദനത്തില്‍ ലാത്തി രണ്ടായി പൊട്ടിയെന്നും പോലീസ് പറയുന്നു.

കൊലപ്പെടുത്തുന്നതിനിടെ രേണുകാസ്വാമിയെ ക്രൂരമായി മര്‍ദിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം പ്രതി ദര്‍ശന്‍. ഒന്നാം പ്രതി ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണ്.

ഇപ്പോൾ കേസിൽ ഇവരുള്‍പ്പെടെ 17 പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡി റിമാന്‍ഡില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *