Your Image Description Your Image Description

കണ്ണൂർ: ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു .രാമപുരത്ത് ടാങ്കർ ലോറിയിൽ നിന്നുണ്ടായ വാതകചോർച്ചയിലാണ് സമീപത്തുള്ള നഴ്സിം​ഗ് കോളേജിലെ പത്ത് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . ഹൈഡ്രോക്ലോറിക്ക് ആസിഡ് ഒരു ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടെയാണ് വാതക ചോർച്ചയുണ്ടായത്.തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എട്ട് പേരെ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ള രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

ഹൈഡ്രോക്ലോറിക്ക് ആസിഡുമായി ഇന്നലെ മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ടാങ്കർ ലോറിയുടെ വാൽവ് ലീക്കായതാണ് വാതകം ചോർച്ചയ്ക്ക് കാരണം . വൈകിട്ട് ആറോടെ കൊത്തികുഴിച്ച പാറക്ക് സമീപമാണ് സംഭവം ഉണ്ടായത് . ചോർച്ച ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റിയിടുകയായിരുന്നു. പിന്നാലെ പയ്യന്നൂരിൽനിന്ന് ഫയർഫോഴ്സും പരിയാരം പൊലീസിന് വിവരം അറിയിക്കുകയും അവർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം മറ്റൊരു ടാങ്കറിലേക്ക് ഹൈഡ്രോക്ലോറിക്ക് ആസിഡ് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തുള്ളവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങിയതോടെ വാതകം മാറ്റുന്നത് നിർത്തിവച്ചു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *