Your Image Description Your Image Description

തിരുവനന്തപുരം: സഹകരണസംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിലാണ് മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത് . സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായിട്ടാണ് പ്രതിഷേധം നടത്തിയത് .

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ബിജു കുമാറിന്റെ മരണത്തിൽ സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം വന്നിരിക്കുന്നത് . അതേസമയം ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് എഴുതിയിരുന്നു.

ബി.ജെ.പി. പ്രവര്‍ത്തകരാണ് ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി പ്രതിഷേധിച്ചത്. അതേസമയം ആര്‍.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ നിലപാട്.

 

Leave a Reply

Your email address will not be published. Required fields are marked *