Your Image Description Your Image Description

തി​രൂ​ർ: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് പു​തി​യ ട്രെ​യി​ൻ സ​ർ​വി​സ് അ​നു​വ​ദി​ക്കാൻ ദ​ക്ഷി​ണ റെ​യി​ൽ​വേ തീരുമാനിച്ചു . ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ (06031), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ (06032)അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ചിരിക്കുന്നത് . ആ​ദ്യ സ​ർ​വി​സ് ​ജൂലൈ ര​ണ്ടി​ന് ഷൊ​ർ​ണൂ​രി​ൽ​നി​ന്നാ​ണ് ആ​രം​ഭി​ക്കു​ന്നത്.

ര​ണ്ട് എ​സ്.​എ​ൽ.​ആ​ർ കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ 12 കോ​ച്ചു​ക​ളാ​ണു​ണ്ടാ​വു​ക. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സ​o സ​ർ​വി​സ് ന​ട​ത്തു​ക. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 3.40ന് ​ഷൊ​ർ​ണൂ​രി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ച് 7.40ന് ​ക​ണ്ണൂ​രി​ലെ​ത്തും. 3.54 -പ​ട്ടാ​മ്പി, 4.13 -കു​റ്റി​പ്പു​റം, 4.31തി​രൂ​ർ, 4.41 -താ​നൂ​ർ, 4.49 -പ​ര​പ്പ​ന​ങ്ങാ​ടി, 5.15 -ഫ​റോ​ക്ക്, -ഫ​റോ​ക്ക്, 5.30 -കോ​ഴി​ക്കോ​ട്, 06-01 -കൊ​യി​ലാ​ണ്ടി, 06.20 -വ​ട​ക​ര, 6.33 മാ​ഹി, 6.48 -ത​ല​ശ്ശേ​രി എന്നിങ്ങനെയാണ് സമയക്രമം ചിട്ടപ്പെടുത്തിയിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *