Your Image Description Your Image Description

ജിദ്ദ: ജിദ്ദയിൽ കോഴിക്കോട് പൂനൂർ സ്വദേശി നിര്യാതനായി.കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ 49‌) ജിദ്ദയിലെ ബസാത്തീനിൽ വച്ച് നിര്യാതനായത് . സാജിദ്‌ ജിദ്ദയിലെ സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു.

നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ റൂമിലെത്തി സാജിദ്‌ കിടന്നതായിരുന്നു. കൂടെയുള്ളവർ ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

മരണം ഹൃദയാഘാതമൂലമാണ് സംഭവിച്ചത് . മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും മറ്റും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *