Your Image Description Your Image Description

പാലക്കാട്: ചെര്‍പ്പുളശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് .ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത് . ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിലായിരുന്നു അപകടം നടന്നത് .

‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും ചെര്‍പ്പുളശ്ശേരിയില്‍നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന സമയത്താണ് കൂട്ടിയിടിച്ചത് . അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. ഇവരെ നിസ്സാര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ യാണ് കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളുമായ എബിനും ലിബിനുo പ്രശസ്തരായത്. ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് വിവാദമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *