Your Image Description Your Image Description

ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ‌

 

Leave a Reply

Your email address will not be published. Required fields are marked *