Your Image Description Your Image Description

 

കൊച്ചി: മുൻനിര ടെലികോം സേവനദാതാവായ വി 4ജി, 5ജി സജ്ജീകരിക്കാനായി സാംസങിൻറെ വെർച്വലൈസ്ഡ് റേഡിയോ അക്സസ് നെറ്റ്വർക്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും.

ചെന്നെയിലെ നെറ്റ്വർക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്. മികച്ച പ്രകടനത്തെ തുടർന്ന് കർണാടക, ബീഹാർ സർക്കിളുകളിലേക്കും ഇതു വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടു കൂടി ചെന്നൈ, കർണാടക, ബിഹാർ എന്നീ മൂന്നു സർക്കിളുകളിലും 5ജി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാനുമായിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്ന പുതുതലമുറാ റേഡിയോ സേവനങ്ങൾ അവതരിപ്പിക്കുന്നത് ഈ രംഗത്തെ തങ്ങളുടെ മുൻതൂക്കമാണ് സൂചിപ്പിക്കുന്നതെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്നിക്കൽ ഓഫിസർ ജഗ്ബീർ സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *