Your Image Description Your Image Description

കൊച്ചി : അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. സിദ്ദീഖിനെതിരെ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാറായി തെരെഞ്ഞടുക്കപ്പെട്ടു . മത്സര രംഗത്ത് മഞ്ജു പിള്ളയും ഉണ്ടായിരുന്നു . ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു.

അതേസമയം എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നിലവിൽ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ബാബുരാജും അനൂപ് ചന്ദ്രനും തമ്മിലായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായത് . അതിൽ മത്സരത്തിലേക്ക് 11 അംഗ എക്സിക്യൂട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം എന്നാണ് . മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് പങ്കെടുക്കാൻ സാധിച്ചില്ല . കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വോട്ടിങ് അവസാനിക്കുന്നതിന് തൊട്ടുമുൻപ്എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *