Your Image Description Your Image Description

കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്‌ളീല മെസേജ് അയച്ച യുവാവിനെ ചോദ്യം ചെയ്‌ത യുവതിക്ക് നേരെ ക്രൂര മര്‍ദനം . അക്രമണത്തിൽ കണ്ണിനു പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് യുവതി കൊടുവള്ളി പോലീസിൽ പരാതിപ്പെടുകയും തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു .

കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ് സംഭവം നടന്നത് . സംഭവത്തിൽ യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടിരിക്കുന്നത് .

വീട്ടിൽ യുവതിയും യുവതിയുടെ ‘അമ്മ മാത്രമാണ് ഉള്ളത് . യുവതിയുടെ പിതാവ് ഖത്തറില്‍ ജോലിചെയ്യുകയാണ്. ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് യുവാവ്നിരന്തരം അശ്‌ളീല മെസേജ് അയക്കുന്നത് പതിവാണ് . ഇത് ആവര്‍ത്തികരുതെന്ന് വിലക്കിയിരുന്നതായി യുവതി പറയുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞെന്നും അതിന്റെ വൈര്യഗത്തില്‍ കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത് .

അക്രമണത്തിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തില്‍യുവാവിനെതിരെ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *