Your Image Description Your Image Description

പനമരം: ഒറ്റയക്കനമ്പർ ലോട്ടറി നടത്തിപ്പ് നടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു .കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിനാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ള പനമരം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത് .

കരിമംകുന്ന് ബ്രാഞ്ച് സെക്രട്ടറി കൈതക്കൽ തെക്കത്ത് വീട്ടിൽ ഉക്കാസ്(41), കരിമ്പുമ്മൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഓടമ്പത്ത് വീട്ടിൽ വിനിൽ(40) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ലോട്ടറി ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കും. ഉക്കാസിൽനിന്ന്‌ 300 രൂപയും മൊബൈൽ ഫോണും വിനിലിൽനിന്ന്‌ 16,200 രൂപയും മൊബൈൽഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട് .

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്ത് എ.എസ്.ഐ. വി.ടി സുലോചന, എസ്.സി.പി.ഒ.മാരായ അജേഷ്, ജോൺസൺ, സി.പി.ഒ. വിനായകൻ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത് .

 

Leave a Reply

Your email address will not be published. Required fields are marked *