Your Image Description Your Image Description

കാളികാവ്: നാട്ടുകാരുമായി ഏറ്റുമുട്ടൽ നടത്തിയ നാലംഗ സംഘത്തിന് ഗുരുതര പരിക്കേറ്റു .ചോക്കാട് വാളക്കുളത്ത് വിവിധ കേസുകളില്‍പ്പെട്ട നാലുപേരടങ്ങുന്ന സംഘമാണ് ഒരുവിഭാഗം നാട്ടുകാരുമായി ഏറ്റുമുട്ടൽ നടത്തിയത് . തുടർന്ന് ഈ സംഘം നാട്ടുകാരെ വെല്ലുവിളിക്കുകയും .ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിനു വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈര്‍, മുതുകുളവന്‍ ഫായിസ് (പാണ്ഡ്യന്‍), മുതുകുളവന്‍ ജിഷാന്‍ എന്നിവര്‍ക്കാണ് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റത്. ഈ മൂന്നുപേരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഉമൈറിനെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയോര ഹൈവേയില്‍ പൂക്കോട്ടുംപാടത്തിന് സമീപത്തായി വാളക്കുളത്താണ് സംഭവം ഉണ്ടായത് .

ആദ്യo വാക്കേറ്റമുണ്ടായത് പന്നിക്കോട്ടുമുണ്ടയിലെ കടയില്‍നിന്ന് പണംതട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് . അതിന് ശേഷം പിരിഞ്ഞുപോയ സംഘം മടങ്ങിയെത്തി ആളുകളെ ഭീഷണിപ്പെടുത്തുകയുംഅവർക്ക് നേരെ പടക്കമെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ബുധനാഴ്ച രാത്രി സംഘടിച്ച് ഇതിനെതിരെ പ്രതികരിക്കുകയും . ഇത് ഏറ്റുമുട്ടലില്‍ .കലാശിക്കുകയും ചെയ്‌തു . അപകടത്തിൽ ഷാഫി, ഉമൈര്‍, ഫായിസ്, ജിഷാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു തുടർന്ന് പോലീസ് എത്തി ഇവരെ നാല് ആംബുലന്‍സുകളിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി .

ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ പന്നിക്കോട്ടുമുണ്ടയിലെത്തിയ ഉമൈര്‍ നാട്ടുകാരെ വീണ്ടും വെല്ലുവിളിക്കുകയും . ഭീഷണിപ്പെടുത്തുകയുംചെയ്തു. തുടർന്ന് അത് വഷളായി തർക്കത്തിൽ കലാശിച്ചു . ഗുരുതരമായി പരിക്കേറ്റ ഉമൈറിനെ . പോലീസെത്തി ബന്ധുക്കളെ അറിയിച്ചാണ് മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.

പോക്‌സോ, ബലാത്സംഗം, സ്ത്രീപീഡനം, ലഹരി ഉപയോഗം തുടങ്ങിയ കേസുകളിലെ പ്രതിയായ ഫായിസിനെ കാപ്പ ചുമത്തി പോലീസ് നാടുകടത്തിയിരുന്നു. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും എതിര്‍ക്കുന്ന പൊതുപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തല്‍, മോഷണം, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി അടിച്ചുതകര്‍ക്കല്‍ എന്നിങ്ങനെ 12 കേസുകള്‍ ഉമൈറിന്റെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ഷാഫിയുടെ പേരിലും ലഹരി ഉപയോഗം, വില്പന തുടങ്ങി നാലു കേസുകളുണ്ട്. ജിഷാലിന്റെ പേരില്‍ ലഹരി ഉപയോഗത്തിനാണ് കേസുള്ളതെന്ന് പോലീസ് അറിയിച്ചു. കാളികാവ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

Leave a Reply

Your email address will not be published. Required fields are marked *