Your Image Description Your Image Description

കണ്ണൂര്‍: പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് മൂലം തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സo സൃഷ്‌ടിക്കുന്നു . നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) എന്നീ കോച്ചുള്ള വണ്ടികള്‍ക്കാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത് .

24 ഐ.സി.എഫ്. കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിലവിലെ കേരളത്തിലെ പ്ലാറ്റ്ഫോം എല്ലാം തന്നെ നിര്‍മിച്ചിരിക്കുന്നത്.അതിനാൽ  ഒരു ഐ.സി.എഫ്. കോച്ചിന് 22.3 മീറ്ററാണ് നീളമുള്ളത് . എന്‍ജിനടക്കം 25 കോച്ച് ഒരു പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ ചുരുങ്ങിയത് 560 മീറ്റര്‍ നീളം ആവശ്യമാണ് .

ഭൂരിഭാഗം വണ്ടികളും നിലവിൽ എല്‍.എച്ച്.ബി. കോച്ചുകളിലേക്ക് മാറ്റുകയാണ് ഇപ്പോൾ . ഒരു എല്‍.എച്ച്.ബി. ട്രെയിനില്‍ നിലവില്‍ 21-22 കോച്ചാണുണ്ടാകുക. 24 കോച്ചുകള്‍വരെ ഘടിപ്പിക്കാം. ഒരു എല്‍.എച്ച്.ബി. കോച്ചിന് 24 മീറ്ററാണ് നീളം.

സ്റ്റേഷനില്‍24 എല്‍.എച്ച്.ബി. കോച്ചുള്ള വണ്ടി നിര്‍ത്താന്‍ പരമാവധി പ്ലാറ്റ്ഫോമില്‍ 600 മീറ്ററില്‍ കൂടുതല്‍ നീളം വേണം. എന്നാല്‍ ഭൂരിഭാഗം സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോമിന് ഇത്രയും നീളമില്ല. അതുകൊണ്ട് വലിയ സ്റ്റേഷനുകളില്‍ ചില പ്ലാറ്റ്ഫോമുകളില്‍ 24 കോച്ചുകള്‍ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ .

ദീര്‍ഘദൂര വണ്ടികളില്‍ ജനറല്‍ കോച്ചുകളിൽ ഭൂരിഭാഗവും എല്‍.എച്ച്.ബി. കോച്ചുകളിലാണ് ഓടുന്നത്. അതേസമയം വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നതും ജനറല്‍ കോച്ചുകള്‍ കുറവായതുമായ തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), എറണാകുളം-നിസാമുദ്ദീന്‍ മംഗള (12617) വണ്ടികളില്‍ 24 കോച്ചും.ഘടിപ്പിക്കാനാകുന്നില്ല. എന്നാൽ അങ്ങനെ ഘടിപ്പിക്കാൻ വിചാരിച്ചാൽ രണ്ടു കോച്ചുകള്‍ പ്ലാറ്റ്ഫോമിന് വെളിയില്‍ നില്‍ക്കും.

എന്നാല്‍ പരശുറാം ഉള്‍പ്പെടെ പരമ്പരാഗത (ഐ.സി.എഫ്.) കോച്ചുകള്‍ ഉള്ള വണ്ടികൾക്ക് 24 കോച്ചുവരെ ഘടിപ്പിക്കാം അനുവാദം ഉണ്ട് . ഇപ്പോൾ നിലവില്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ഐ.സി.എഫ്. കോച്ചുകള്‍ നിര്‍മിക്കാത്തതും വൻ തിരിച്ചടിയായി മാറി.

Leave a Reply

Your email address will not be published. Required fields are marked *