Your Image Description Your Image Description

 

കൊല്ലം :നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) 2024 ജൂൺ 24-ന് ഇൻ്റർനാഷണൽ മോണ്ടിസോറി എഡ്യുക്കേഷൻ്റെ 78-ാമത് ഓൺലൈൻ ബാച്ചിൻ്റെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. ആലപ്പുഴ നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ കെ ബാച്ച് ഉദ്ഘാടനം നടത്തി. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും എൻസിഡിസിയുടെ മാസ്റ്റർ ട്രെയിനറുമായ ബാബ അലക്‌സാണ്ടർ പരിപാടിയുടെ മുഖ്യ പ്രഭാഷണം നടത്തി. എൻസിഡിസി 78-ാം ബാച്ചിൻ്റെ ഫാക്കൾട്ടി ഷക്കില വഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻസിഡിസി 78-ാം ബാച്ചിൻ്റെ ഇവാലുവേറ്റർ കോർ കമ്മിറ്റി അംഗം ബിന്ദു എസ് ആശംസകൾ അറിയിച്ചു. കൂടാതെ മുൻ വിദ്യാർത്ഥികളുടെ കലാപരിപാടികളും കോഴ്സിനെ കുറിച്ചുള്ള അനുഭവം പങ്കുവെക്കലും നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമായ NCDC ഇന്ത്യയിലുടനീളം ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *