Your Image Description Your Image Description

 

ഗയാന: ടി20 ലോകകപ്പിൽ ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിന് മഴ ഭീഷണി. വ്യാഴാഴ്ച്ച ഗയാന, പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും ഇന്ത്യ എല്ലാ മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. സൂപ്പർ എട്ടിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവരെ തോൽപ്പിച്ചു. നാളെ ഇംഗ്ലണ്ടിനെതിരെ കളിക്കാനെത്തുമ്പോൾ ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നത്.

എന്നാൽ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഗയാനയിൽ നിന്ന് വരുന്നത്. കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യത. വാസ്തവത്തിൽ, അടുത്ത രണ്ട് ദിവസത്തേക്ക് ഗയാനയിലെ കാലാവസ്ഥ മോശമായിരിക്കും. ഇന്നലേയും ഇന്നും പ്രദേശങ്ങളിൽ കനത്ത മഴയുണ്ട്. കാലാവസ്ഥാ പ്രവചനമനുസരിച്ച് നാളെ രാവിലെ കനത്ത മഴ പെയ്യും. ഉച്ചതിരിഞ്ഞ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത. കൂടെ കാറ്റും ഇടിമിന്നലും. 70 ശതമാനം മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഇനി ടീമിലേക്ക് വന്നാൽ, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഓപ്പണർ വിരാട് കോലി, മധ്യനിര താരങ്ങളായ ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരുടെ ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. സൂപ്പർ എട്ടിൽ ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെ ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ആരാധകർ തൃപ്തരല്ല. സ്പിൻ ഓൾ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്.

ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ ഒമ്പത് റൺസാണ് ജഡേജ നേടിയത്. പന്തെറിഞ്ഞപ്പോൾ ഒരോവറിൽ 17 റൺസ് വിട്ടുകൊടുക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനെതിരെ ഏഴ് റൺസെടുത്താണ് ജഡേജ പുറത്തായത്. രാഹിത്തിനൊപ്പം ഓപ്പണിംഗ് ഇറങ്ങുന്ന വിരാട്് കോലിക്ക് ഇതുവരെ ഫോമിലേക്ക് ഉയരാൻ രസാധിച്ചിട്ടില്ല. അദ്ദേഹത്തെ മൂന്നാം നമ്പറിൽ കളിപ്പിക്കാനും ടീം മാനേജ്‌മെന്റ് മുതിരുന്നില്ല. നാളെയും ഈ രീതിക്ക് മാറ്റമുണ്ടായേക്കില്ല. കോലി-രോഹിത് സഖ്യം തുടരും.

ഇംഗ്ലണ്ടിനെതിരെ സെമി ഫൈനൽ പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത് , സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.

Leave a Reply

Your email address will not be published. Required fields are marked *