Your Image Description Your Image Description

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിച്ചു, തുടർന്ന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടുത്തം ഉണ്ടായത് . പത്തപ്പിരിയം വായനശാലക്ക് സമീപo രാവിലെ 10.30- ഓടെയാണ് സംഭവം ഉണ്ടായത് . എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് അപകടസമയത്ത് സ്കൂട്ടറിലുണ്ടായിരുന്നത്.

പുക ഉയരുന്നതുകണ്ട മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഇയാളെ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണമായും കത്തി നശിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *