Your Image Description Your Image Description

 

  • ഗംഭീര മികവുള്ള സ്പീക്കറും കമനീയമായ രൂപവുമുള്ള സാംസങ് മ്യൂസിക് ഫ്രെയിയിമിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ചേർത്തുകൊണ്ട്
  • ഇഷ്ടസംഗീതം ആസ്വദിക്കാം

കൊച്ചി, ജൂൺ 25,2024: ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക് ബ്രാൻഡായ സാംസങ് വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി. മികവുറ്റ കലാരൂപത്തെ അനുസ്മരിപ്പിക്കുന്ന വയർലെസ് സ്പീക്കർ, ഡോൾബി അറ്റ്മോസ്, വയർലെസ് മ്യൂസിക് സ്ര്ട്രീമിംഗ് എന്നീ പുതുപുത്തൻ ഫീച്ചറുകളുള്ള സാംസങ് മ്യൂസിക് ഫ്രെയിമിന്റെ വില 23,990 രൂപയാണ്.

ആകർഷകമായ വയർലെസ് സ്പീക്കർ പിക്ചർ ഫ്രെയിമായി മാറുമ്പോൾ ലിവിംഗ് സ്പേസുകൾക്ക് മുമ്പെങ്ങുമില്ലാത്ത മനോഹാരിത കൈവരുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകൾ ഇതിലൂടെ പ്രദർശിപ്പിക്കാനാകും. പ്രിയങ്കരമായ ഏതെങ്കിലും ഓർമ്മകളുടെ ചിത്രങ്ങൾ സംഗീതത്തിന് അകമ്പടിയെന്ന വണ്ണം ഫ്രെയിം ചെയ്ത ഫോട്ടോയിലൂടെ കാണുമ്പോൾ ഹൃദയഹാരിയായ അനുഭവം ഉപയോക്താക്കൾക്ക് കൈവരുന്നു.

Samsung.in, Amazon.in എന്നിവിടങ്ങളിൽ നിന്നും തിരെഞ്ഞെടുത്ത ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്നും സാംസങ് മ്യൂസിക് ഫ്രെയിം ലഭ്യമാണ്.

ഗുണമേന്മയും രൂപഭംഗിയുമുള്ള ഉത്പന്നങ്ങൾക്കൊപ്പം വിഷ്യൽ അപ്പീലും ആധുനിക ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. തങ്ങളുടെ വ്യക്തിത്വവും രീതികളും പ്രതിഫലിപ്പിക്കാൻ പാകത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള ആഗ്രഹമാണ് ഇതിന് പിന്നിൽ. അതോടൊപ്പം അവരുടെ താമസസ്ഥലത്തിന്റെ അന്തരീക്ഷം ഉന്മേഷഭരിതമാകുകയും ചെയ്യും. മനോഹരമായ പിക്ചർ ഫ്രെയിമിലൂടെ സിനിമാറ്റിക് ഓഡിയോ അനുഭവം നൽകുന്നത് അസാധാരണമായ സാങ്കേതികവിദ്യയുടെ പിൻബലത്തിലാണെന്ന് സാംസങ് ഇന്ത്യ വിഷ്വൽ ഡിസ്പ്ലേ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് മോഹൻദിപ് സിംഗ് പറഞ്ഞു.

എപ്പോഴും എവിടെയും കൃത്യവും വ്യക്തവുമായ മികച്ച ഗുണനിലവാരമുള്ള ശബ്ദവും വയർലെസ് സൗകര്യവും മ്യൂസിക് ഫ്രെയിം ഉപയോക്താക്കൾക്ക് നൽകുന്നു. ഇത് ലിവിംഗ് സ്പേസിന്റെ ഊഷ്മളത വർധിപ്പിക്കുന്നതിന് പുറമേ മനോഹരമായി രൂപകൽപന ചെയ്ത ഉപകരണത്തിന്റെ വിഷ്വൽ അപ്പീലും മികച്ച ഓഡിയോയും വീട്ടുകാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിന് കാരണമാകുന്നു.

ഡോൾബി അറ്റ്മോസ് ടെക്നോളജി

കേൾവി സുഖം വർദ്ധിപ്പിക്കുന്ന ലൈഫ് ലൈക്ക് സൗണ്ട്സ്‌കേപ്പ് ഒരുക്കി എല്ലാ വശങ്ങളിൽ നിന്നും ത്രിമാന ഓഡിയോ അനുഭവം സാധ്യമാക്കുന്നു. സിനിമ കാണുകയോ സംഗീതം കേൾക്കുകയോ ഗെയിം കളിക്കുകയോ എന്തുമാകട്ടെ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യ മികച്ച നവ്യാനുഭവം ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നു.

സ്ഥിരതയാർന്ന ഗുണമേന്മയുള്ള ശബ്ദം

പരിസരത്തെ അലോസരങ്ങൾ ബാധിക്കാത്ത വിധം മികച്ച കേൾവി സുഖം ഉറപ്പാക്കി മുറിയുടെ എല്ലാ വശങ്ങളിൽ നിന്നും ഒരുപോലെ സ്ഥിരതയുള്ള ഓഡിയോ ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നു. മുറിയിലാകെ ക്രിസ്റ്റൽ ക്ലിയർ നിലവാരത്തിലുള്ള ഓഡിയോ ഏവർക്കും സാധ്യമാക്കുന്നു.

അനായാസമായ നിയന്ത്രണം

അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ ബിൽറ്റ് – ഇൻ വോയ്സ് അസിസ്റ്റന്റുകളിലൂടെ മ്യൂസിക് ഫ്രെയിം വളരെ എളുപ്പം നിയന്ത്രിക്കാൻ സാധിക്കുന്നു. ഉപയോക്താക്കൾക്ക് ആയാസരഹിതമായി നിർദേശങ്ങൾ നൽകുന്നതിനും മ്യൂസിക് ഫ്രെയിമിന് അതിനോട് പ്രതികരിക്കുന്നതിനും കഴിയും. ഇടപെടലുകൾ കൂടാതെ തന്നെ ശബ്ദം ക്രമീകരിക്കുന്നതിനും ട്രാക്ക് മാറ്റുന്നതിനും ശബ്ദം നിർത്തുന്നതിനുമെല്ലാം ഇതിലൂടെ സാധിക്കുന്നു. ഈ ഫീച്ചറിലൂടെ ഹാൻഡ് ഫ്രീ സൗകര്യവും സുഗമമായ നിയന്ത്രണവും സാധ്യമാക്കുന്നു.

വ്യക്തിഗതമായ സൗണ്ട് ഒപ്റ്റിമൈസേഷൻ

ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മുറിയുടെ സ്വഭാവത്തിന് അനുയോജ്യമായ വിധത്തിൽ ഓഡിയോ അനുഭവം ക്രമപ്പെടുത്താനാകും. സ്പേസ് ഫിറ്റ്, സൗണ്ട് പ്രോ എന്നിവ മുറിയുടെ ശബ്ദസംബന്ധമായ സവിശേഷതകൾ വിലയിരുത്തുകയും അതിനനുസരിച്ച് ശബ്ദ സംവിധാനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ വീട്ടിലെ എല്ലാവർക്കും മികച്ച ഓഡിയോ അനുഭവം സാധ്യമാക്കുന്നു.

Q – സിംഫണി സമന്വയം

ഉപയോക്താക്കൾക്ക് ടിവിയുടെ ഇരുവശത്തുമായി രണ്ട് മ്യൂസിക് ഫ്രെയിമുകൾ സ്ഥാപിച്ച് മികച്ച ശബ്ദത്തിനായി Q – സിംഫണി ഉപയോഗിക്കാം. പശ്ചാത്തല ശബ്ദത്തിനായി ടിവിയുടെ മുന്നിൽ സൗണ്ട്ബാറും പിറകിലെ സ്പീക്കറായി പ്രവർത്തിക്കാൻ എതിർവശത്തെ ഭിത്തിയിൽ ഒരു മ്യൂസിക് ഫ്രെയിമും സ്ഥാപിക്കാം. സ്മാർട്ട്തിംഗ്സ് ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ക്രമീകരണങ്ങൾ നടപ്പാക്കാനാകും.

സന്ദർഭത്തിനിണങ്ങുന്ന ശബ്ദവിന്യാസം

ഓരോ സീനിലുമുള്ള വ്യക്തവും വിശദവുമായ ശബ്ദം നൽകി സന്ദർഭത്തെ കൃത്യമായി സ്വാംശീകരിക്കുന്ന ഓഡിയോ ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *