Your Image Description Your Image Description

കേന്ദ്ര ആണവോര്‍ജ വകുപ്പിനുകീഴില്‍ കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചില്‍ മെഡിക്കല്‍/ പാരാമെഡിക്കല്‍ തസ്തികകളിലായി 91 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നഴ്സ്: ഒഴിവ്- 27. യോഗ്യത: ബി.എസ്സി. നഴ്സിങ്. അല്ലെങ്കില്‍ പന്ത്രണ്ടാംക്ലാസും നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ത്രിവത്സര ഡിപ്ലോമയും കേന്ദ്ര/ സംസ്ഥാന സംസ്ഥാന നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷനും. അല്ലെങ്കില്‍ നഴ്സിങ് (എ) സര്‍ട്ടിഫിക്കറ്റും ഹോസ്പിറ്റലുകളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ആംഡ് ഫോഴ്സില്‍നിന്നുള്ള നഴ്സിങ് അസിസ്റ്റന്റ് ക്ലാസ് III/ അതിനുമുകളിലുള്ള യോഗ്യത. പ്രായം: 18-30 വയസ്സ്. ശമ്പളം: 44,900 രൂപയും മറ്റ് അലവന്‍സുകളും.

ഫാര്‍മസിസ്റ്റ്: ഒഴിവ്- 14. യോഗ്യത: പന്ത്രണ്ടാംക്ലാസും ഫാര്‍മസിയില്‍ ദ്വിവത്സര ഡിപ്ലോമയും മൂന്നുമാസത്തെ പരിശീലനവും കേന്ദ്ര/ സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്ട്രേഷനും. പ്രായം: 18-25 വയസ്സ്. ശമ്പളം: 29,200 രൂപയും മറ്റ് അലവന്‍സുകളും.

സയന്റിഫിക് അസിസ്റ്റന്റ് (പതോളജി): ഒഴിവ്- 6. യോഗ്യത: ബി.എസ്സി. (മെഡിക്കല്‍ ലാബ് ടെക്നോളജി). അല്ലെങ്കില്‍ ബി.എസ്സി.യും ഡി.എം.എല്‍.ടി.യും. എല്ലാ യോഗ്യതകളും 60 ശതമാനം മാര്‍ക്കോടെയായിരിക്കണം. പ്രായം: 18-30 വയസ്സ്. ശമ്പളം: 35,400 രൂപയും മറ്റ് അലവന്‍സുകളും.

മറ്റ് തസ്തികകളും ഒഴിവും: സയന്റിഫിക് ഓഫീസര്‍ (മെഡിക്കല്‍)- 35, സയന്റിഫിക് അസിസ്റ്റന്റ് (റേഡിയോഗ്രഫി)- 1, സയന്റിഫിക് അസിസ്റ്റന്റ് (ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്നോളജിസ്റ്റ്)- 4, ടെക്നീഷ്യന്‍ (ഓര്‍ത്തോപീഡിക്/ ഇ.സി.ജി./ കാര്‍ഡിയോ സോണോഗ്രഫി)- 3. തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരത്തും എറണാകുളത്തും കേന്ദ്രമുണ്ടാവും. വിശദവിവരങ്ങള്‍ www.igcar.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂണ്‍ 30.

Leave a Reply

Your email address will not be published. Required fields are marked *