Your Image Description Your Image Description

ആദ്യമായി രചനയും സംവിധാനത്തിലേയ്ക്ക് കൈവെക്കാൻ ജോജു ജോർജ്‌ ചിത്രം ‘പണി’ അണിയറയിൽ ഒരുങ്ങി ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ വരുന്ന അപ്ഡേഷനുകൾ സമൂഹ മാധ്യമങ്ങളിൽ മറ്റും മികച്ച അഭിപ്രായങ്ങളാണ് കിട്ടാറുള്ളത് , ‘പണിയിലെ’ നായകനായ ഗിരിയായി വേഷമിടുന്ന ജോജു ജോർജിന്റെയും നായികയായി ഗൗരിയായെത്തുന്ന പുതിയ ചിത്രങ്ങൾ ശ്രദ്ധനേടുന്നു. ചിത്രത്തിൽ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്ര പശ്ചാത്തലത്തിലെ പ്രണയാർദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുന്നത് .

ഇതിനോടകം ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു . ഇതിൽ മറ്റൊരു കാര്യം എന്തെന്നാൽ ചിത്രത്തിലെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും വേഷമിട്ട അഭിനയ പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത് . പ്രേക്ഷകർ ഒട്ടും മറക്കാത്ത കഥാപാത്രമാണ് ജോജു ജോർജിന്റെ ജോസഫിലെയും പൊറിഞ്ചു മറിയം ജോസിലേയും മധുരത്തിലേയുമൊക്കെ കഥാപാത്രങ്ങൾ ഇപ്പോൾ ഈ അക്കൂട്ടത്തിലേക്കാണ് ഗൗരിയും ഗിരിയുമെത്തുന്നത്.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർ അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതേസമയം ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ചിരുന്നു.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ -വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *