Your Image Description Your Image Description

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി റോഡില്‍ രക്തം . പുന്നയൂര്‍ക്കുളം ചെമ്പന്നൂര്‍ വടക്കേക്കുന്നത്ത് റോഡിലാണ് രക്തം പരന്ന് കിടക്കുന്നത് കണ്ടെത്തിയത് . വിവരം അറിഞ്ഞ് ഉടൻ പോലീസ് സംഭവസ്ഥലത്ത് എത്തി രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചു.

പ്രഭാതസവാരിക്ക് വേണ്ടി ചൊവ്വാഴ്ച രാവിലെ റോഡില്‍ എത്തിയപ്പോൾ ആണ് രക്തം കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാരോട് തിരക്കിയപ്പോള്‍ സ്ഥലത്ത് അപകടമൊന്നും സംഭവിച്ചതിന്റെ സൂചനകള്‍ ലഭിക്കാത്തതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *