Your Image Description Your Image Description

ആപ്പിള്‍ ഐഒഎസ് 18 ഡെവലപ്പര്‍ ബീറ്റ 2 പുറത്തിറക്കി. ജൂണ്‍ പത്തിന് വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഐഒഎസിന്റെ പുതിയ പതിപ്പ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത് . കൂടാതെ അതിന് പിന്നാലെ ‘ഐഒഎസ് 18 ഡെവലപ്പര്‍ ബീറ്റ 1’ പുറത്തിറക്കിയിരുന്നു. .

ആദ്യ ബീറ്റാ പതിപ്പില്‍ തന്നെ ഹൈഡ് ആപ്പ്, ഫോള്‍ഡര്‍, ഡാര്‍ക്ക് മോഡ് ഉള്‍പ്പടെ നിരവധി പുതിയ സൗകര്യങ്ങള്‍ ഐഫോണുകളില്‍ എത്തിയിരുന്നു. രണ്ടാം ബീറ്റാ പതിപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനാണ് ആപ്പിള്‍ ലക്ഷ്യം വെക്കുന്നത് .

ഈ ഒരു ഐഫോണ്‍ മിററിങ് സൗകര്യം ഉള്‍പ്പെടുത്തിയാണ് രണ്ടാം ബീറ്റാ പതിപ്പ് എത്തിയിരിക്കുന്നത് . ഈ സംവിധാനത്തിലൂടെ ഐഫോണ്‍ സ്‌ക്രീന്‍ മാക്കിലേക്ക് മിറര്‍ ചെയ്യാനാവുo . ഇതുവഴി കോളുകള്‍ എടുക്കാനും, നോട്ടിഫിക്കേഷനുകള്‍ കാണാനും സാധിക്കും. അതേസമയം മാക്കില്‍ നിന്ന് ഫോണിലെ ആപ്പുകള്‍ ഉപയോഗിക്കാനാവും. മാക്കില്‍ നിന്ന് ഐഫോണിലേക്കും തിരിച്ചും ലളിതമായ ഡ്രാഗ് ആന്റ് ഡ്രോപ്പിലൂടെ ഫയലുകള്‍ കൈമാറാനും സാധിക്കും.

ആര്‍സിഎസ് മെസേജിങിന് വേണ്ടി രണ്ടാം ബീറ്റാ പതിപ്പില്‍ ഐഫോണ്‍ സെറ്റിങ്‌സില്‍ പുതിയ ടോഗിള്‍ ബട്ടനും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫീച്ചര്‍ ഇതുവരെ ആക്ടിവേറ്റ് ചെയ്തിട്ടില്ല. ആര്‍സിഎസ് മെസേജിങ് പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്ന യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോൾ ഇത് ലഭ്യമാക്കുന്നത് .

ബീറ്റാ 1 ല്‍ അവതരിപ്പിച്ച ഡാര്‍ക്ക് മോഡില്‍ ഹോം സ്‌ക്രീന്‍ ഐക്കണുകളെല്ലാം ഡാര്‍ക്ക് മോഡിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നുവെങ്കിലും ആപ്പ് സ്റ്റോര്‍ ആപ്പിന്റെ ഐക്കണിന് മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ബീറ്റാ പതിപ്പില്‍ ആപ്പ്‌സ്റ്റോറിനും ഡാര്‍ക്ക് മോഡ് ഐക്കണ്‍ സാധിച്ചു .

ആപ്പിള്‍ വാള്‍പേപ്പറും ഡാര്‍ക്ക് മോഡിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് തേട്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകളില്‍ നിന്ന് നേരിട്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യവും രണ്ടാം അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തി.

ഐഒഎസ് 18 കൂടാതെ മാക്ക് ഒഎസ്, ഐപാഡ് ഒഎസ്, വിഷന്‍ ഒഎസ്, ടിവി ഒഎസ്, വാച്ച് ഒഎസ് എന്നിവയുടെ ബീറ്റാ അപ്‌ഡേറ്റുകളും ആപ്പിള്‍ അവതരിപ്പിക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *