Your Image Description Your Image Description

കണ്ണൂർ: പാർട്ടിക്കെതിരെ തുറന്നടിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസ് . സിപിഎമ്മിനെ ഉപയോ​ഗിച്ച് തെറ്റായ കാര്യങ്ങൾ ചിലർ നടപ്പാക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തനം അവസനിപ്പിച്ചത് മനസ്സ് മടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്ന് രാജിവെച്ചതിനുപിന്നാലെ മാധ്യങ്ങളോട് സംസാരിക്കുമ്പോളാണ് മനു തോമസ് ഈ കാര്യം പറഞ്ഞത് .

സംഘനയ്ക്ക് അകത്തുനിന്ന് പറഞ്ഞ കാര്യങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെന്നും അതിനാൽ പുറത്തുപോയി പറഞ്ഞിട്ട് ഇനി കാര്യമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മനു തോമസ് പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ പാർട്ടിയുമായി ബന്ധപ്പെട്ട ചില ആളുകളുടെ ഭാ​​ഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത് തിരുത്തണമെന്ന ആവശ്യമായിരുന്നു താൻ ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽനിന്ന് പുറത്താക്കിയതല്ലെന്നും സ്വയം പുറത്തുപോയതാണെന്നും മനു കൂട്ടിച്ചേർത്തു.

മനുതോമസ് കണ്ണൂരിലെ സിപിഎം നേതൃത്വത്തിലെ ചില നേതാക്കൾക്ക് ക്വട്ടേഷൻ-സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും എം.വി ​ഗോവിന്ദനും ഇതുസംബന്ധിച്ച് പരാതിയും നൽകിയിരുന്നു . സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അം​ഗവും യുവജനകമ്മീഷൻ അധ്യക്ഷനുമായ എം. ഷാജർ ഉൾപ്പടെയുള്ള നേതാക്കൾക്ക് ആകാശ് തില്ലങ്കേരിയുമായി ഇപ്പോഴും ബന്ധമുണ്ടെന്നതടക്കമുള്ള പരാതിയാണ് ഇവർ സമർപ്പിച്ചത് .തുടർന്ന് പരാതിയിൽ അന്വേഷണ കമ്മീഷനെ പാർ‌ട്ടി നിയോ​ഗിച്ചെങ്കിലും ആർക്കെതിരേയും നടപടിയുണ്ടായില്ല. ഇതോടെയാണ് മനു പാർട്ടിയുമായി ഇടയുന്നത്.

 

മനു 2023 ഏപ്രിൽ 13-നുശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പാർട്ടിപ്രവർത്തനത്തിലോ പങ്കെടുത്തിരുന്നില്ല. ശേഷം പലതവണ പാർട്ടിയംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം സമീപിച്ചെങ്കിലും മനു തയ്യാറായില്ല. ഇതോടെ മനു തോമസിന്റെ ഒഴിവിലേക്ക് ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫിനെ ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു . തുടർന്നാണ് മനു തോമസ് പാർട്ടിയുമായുള്ള ബന്ധം വിടാനുള്ള തീരുമാനവുമായി ഔദ്യോഗികമായി അംഗീകാരിച്ചത് . മനു തോമസ്‌ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്‌, എസ്.എഫ്.ഐ.യിലൂടെ പാർട്ടിയിലേക്ക് ചുവടുവെച്ചത് .

Leave a Reply

Your email address will not be published. Required fields are marked *