Your Image Description Your Image Description

ലഖ്‌നൗ: വിവാഹേതര ബന്ധത്തിന്റെ പേരില്‍ യു.പി പോലീസിൽ അച്ചടക്ക നടപടി. കോൺസ്റ്റബിളായി വനിതാ കോൺസ്റ്റബിളിനൊപ്പം ഹോട്ടലിൽ വച്ച് പിടികൂടിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ തരംതാഴ്ത്തിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കൃപാ ശങ്കർ കന്നൗജിയെയാണ് തരംതാഴ്ത്തിയത്.

മൂന്ന് വർഷം മുമ്പാണ് സംഭവം നടന്നത്. 2021 ജൂലൈ 6-ന് അന്ന് സർക്കിൾ ഓഫീസറായിരുന്ന കന്നൗജിയ കുടുംബ കാരണങ്ങൾ പറഞ്ഞ് ഉന്നാവോ പോലീസ് സൂപ്രണ്ടിനോട് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ഒരു വനിതാ കോൺസ്റ്റബിളിനൊപ്പം ഫോണുകൾ‍ സ്വിച്ച് ഓഫ് ചെയ്ത് ഹോട്ടലിൽ മുറിയെടുത്തു. ഇയാളുടെ ഭാര്യ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് പോലീസ് സൂപ്രണ്ടിനോട് സഹായം അഭ്യർഥിച്ചു.

അവസാനo ഉദ്യോ​ഗസ്ഥന്റെ ലോക്കേഷൻ തേടിപോയപ്പോൾ കാണ്‍പൂരിലെ ഒരു ഹോട്ടലാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ഹോട്ടൽ മുറിയിൽ കണ്ടെത്തുകയായിരുന്നു. ഇരുവർക്കും എതിരെ വീഡിയോ തെളിവുകളടക്കം ഉന്നാവോ പോലീസ് ശേഖരിച്ചിരുന്നു. ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ ഐജി നിർദേശം. തുടർന്ന് ഇയാളെ കോൺസ്റ്റബിളായി തരംതാഴ്ത്തുകയായിരുന്നു.

കൃപാ ശങ്കറെ പ്രോവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഗൊരഖ്പൂർ ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടാണ് നിയമിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *